ആണ്‍പക്ഷത്തുനിന്നായാലും പെണ്‍പക്ഷത്തുനിന്നായാലും അന്വേഷണം വേണം. ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് മണിയന്‍പിള്ള രാജു
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്ന് ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടനും സിനിമാ നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. എഎംഎംഎയുടെ സ്ഥാപക അംഗമാണ് താന്‍. കഴിഞ്ഞ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായിരുന്നു. എഎംഎംഎയില്‍ മെമ്പര്‍ഷിപ്പിന് പണം വാങ്ങിയിട്ടില്ല. അംഗത്വത്തിന് പ്രൊസീജിയറുകളുണ്ടെന്നും മറ്റ് മാര്‍ഗങ്ങളിലൂടെ അംഗത്വമെടുക്കാനാകില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
നടി മിനു മുനീറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച അദ്ദേഹം എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ അഭിനയിച്ച നടിയാണെന്ന് തോന്നുന്നുവെന്നും ചെറിയ വേഷമെന്തോ ആണ് ചെയ്തതെന്നുമാണ് പറഞ്ഞത്. ആര് പറഞ്ഞാലും അന്വേഷണം വരുമ്പോള്‍ സുതാര്യത വേണമെന്ന് ദിലീപ് കേസില്‍ മൊഴി മാറ്റി പറഞ്ഞതില്‍ മണിയന്‍പിള്ള രാജു പ്രതികരിച്ചു. ആണ്‍പക്ഷത്തുനിന്നായാലും പെണ്‍പക്ഷത്തുനിന്നായാലും അന്വേഷണം വേണം. ഡബ്ല്യുസിസി വന്നതുകൊണ്ടാണ് ശക്തിയുണ്ടായതും കമ്മീഷനെ വച്ചതും. താന്‍ തെറ്റ് ചെയ്താല്‍ തന്നെയും ശിക്ഷിക്കണമെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കി.