സിനിമ മേഖലയിൽ യഥാർത്ഥത്തിൽ ഒറ്റപ്പെടലിന്റെ ഇര താനാണ്. ഉടയേണ്ട വിഗ്രഹങ്ങൾ ഉടയട്ടെ: ഷമ്മി തിലകൻ
തിരുവനന്തപുരം: എഎംഎംഎ അധ്യക്ഷന്‍ മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്. താര സംഘടനയുടെ പ്രസിഡന്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു. സര്‍വാധികാരം പ്രസിഡന്റിനാണ്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉണ്ട്. അത് ഉടയട്ടേയെന്നും ഷമ്മി തിലകന് പറഞ്ഞു. സിനിമ മേഖലയില്‍ യഥാര്‍ത്ഥത്തില്‍ ഒറ്റപ്പെടലിന്റെ ഇര താനാണ്. സിനിമയിലെ അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാതിരിക്കാന്‍ താര സംഘടന ഇടപെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന സിദ്ദിഖിന് മുന്നില്‍ കാരണം കാണിക്കല്‍ നോട്ടീസിന്റെ പേരില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പറഞ്ഞതിനാണ് എഎംഎംഎയില്‍ നിന്ന് പുറത്താക്കിയത്. സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ അറിയില്ല. തിലകന്റെ ശാപമുണ്ട് എന്ന് സിദ്ദിഖ് അടക്കം പറഞ്ഞിട്ടുണ്ട്. കോംപറ്റീഷന്‍ കമ്മീഷനില്‍ പിഴ അടച്ചത് എഎംഎംഎയുടെ ലക്ഷക്കണക്കിന് രൂപയാണ്. ചിലര്‍ ചെയ്ത തെറ്റിന് ചാരിറ്റിക്ക് ഉപയോഗിക്കേണ്ട സംഘടനയുടെ പണം പിഴയടക്കാനായി ഉപയോ?ഗിച്ചുവെന്നും ഷമ്മി തിലകന് കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചത്. ചൊവ്വാഴ്ച വിഷയത്തില്‍ എഎംഎംഎ എക്സിക്യൂട്ടീവ് യോ?ഗം ചേരും. അല്പസമയത്തിന് മുമ്പ് ലൈംഗികാതിക്രമആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്നും സംവിധായകന് രഞ്ജിത് രാജിവെച്ചിരുന്നു. ബം?ഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ രഞ്ജിത്തിന്റെ രാജി ഇന്നുണ്ടായേക്കും. ആരോപണ വിധേയനെ അക്കാദമി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് പ്രതിച്ഛായയെ ബാധിക്കും എന്ന് തിരിച്ചറിയുന്ന സര്‍ക്കാര്‍ രാജിയാവശ്യപ്പെടാനാണ് സാധ്യത. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കി തുടരുന്നത് ഗുണകരമല്ലെന്ന് രഞ്ജിത്തിനെയും ബോധ്യപ്പെടുത്തിക്കൊണ്ടാവും രാജി ആവശ്യപ്പെടുക.
പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും യുവനടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.
സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. 2019ല്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നല്കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണ് ഉള്ളത്. ഡബ്ല്യുസിസി ഉള്‍പ്പടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് ഒ?ഗസ്റ്റ് 19ന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.