പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് രാജ്ഭവൻ ചിലവിനായി ആവശ്യപ്പെട്ട തുക 5 ലക്ഷം രൂപ

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ആവശ്യമായ ചെലവിനായി 5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനുപിന്നാലെ ധനമന്ത്രി ബാലഗോപാൽ രാജ്ഭവന് അധിക ഫണ്ടായി 5 ലക്ഷം രൂപ ഡിസംബർ 28 ന് അനുവദിച്ചു.പരിപാടിയുടെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക ടൂറിസം ഡയറക്ടർക്കാണ് ധനവകുപ്പ് അനുവദിച്ചത്.

ഇന്നലെ രാജ്ഭവനിൽ വൈകിട്ടോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചായ സൽക്കാരവും രാജ്ഭവൻ ഒരുക്കിയിരുന്നു. പന്തലിന് ചെലവായ ബില്ലും ഇനി പാസാകേണ്ടതുണ്ട് ചാടങ്ങിന് പന്തൽ തയ്യാറാക്കിയത് മരാമത്ത് വകുപ്പാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )