രാഹുലിന്റെ ഭാരത് ന്യായ് യാത്രയെ വിമർശിച്ച് ബിജെപി

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര കൊണ്ട് അദ്ദേഹത്തിന്‍റെ പാർട്ടിക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്ന് ബിജെപി .നേരത്തെ നടത്തിയ ‘ഭാരത് ജോഡോ യാത്ര’യുടെ തുടർച്ചയായിട്ടാണ് രാഹുൽഗാന്ധി ‘ഭാരത് ന്യായ യാത്ര’ നടത്തുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇംഫാലിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്ര, 4 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ 6,200 കിലോമീറ്റര്‍ കടക്കും ണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര.തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ യായിരിക്കും ഭാരത് ന്യായ് യാത്ര കന്നുപോകുന്നത്
അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ന്യായ് യാത്രയെ വിമര്ശിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തിയിരുന്നു
വികസനം എല്ലാവരിലും എത്തുന്നുവെന്ന് ഉറപ്പാക്കി എല്ലാവർക്കും നീതി നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മീനാക്ഷി ലേഖി പറഞ്ഞു.1984-ലെ സിഖ് വിരുദ്ധ കലാപത്തിന്‍റെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിൽ വർഷങ്ങളായി പരാജയപ്പെട്ടവരും ‘തുക്‌ഡെ-തുക്‌ഡെ’ സംഘത്തിനൊപ്പം നിൽക്കുന്നവരുമാണ് ‘ന്യായ’ത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂറും പറഞ്ഞു.കൂടാതെ രാഹുൽ ഗാന്ധിയുടെ യാത്ര കോൺഗ്രസിന് നേട്ടമുണ്ടാക്കില്ലെന്നും രാഹുൽ ഗാന്ധി ‘ഹവാ-ഹവായ്; രാഷ്ട്രീയമാണ് നടത്തുന്നത് എന്നും ബിജെപി വക്താവ് പ്രത്യുഷ് കാന്ത് പറഞ്ഞു,
മാത്രമല്ല 2024ൽ നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാൻ പൊതുജനങ്ങൾ തീരുമാനിച്ചിരിക്കുമ്പോൾ രാഹുലിന്‍റെ യാത്ര വെറും ‘ടൈം പാസ്’ മാത്രമാണെന്ന് രാജ്യസഭാ എംപി സുശീൽ കുമാർ മോദിയും വ്യക്തമാക്കി .എന്നാൽ 14 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യുമായി രാഹുൽ ഗാന്ധി. അടുത്ത മാസം 14 ന് മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ച് 20 ന് മുംബൈയിലാണ്സ മാപിക്കുക ബസിലും നടന്നും ആയിരിക്കും രാഹുലിന്റെ യാത്ര .

.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )