സുരേഷ് ഗോപി മാപ്പ് പറയണം: കെയുഡബ്ല്യുജെ

സുരേഷ് ഗോപി മാപ്പ് പറയണം: കെയുഡബ്ല്യുജെ

തൃശ്ശൂർ: മാധ്യമ പ്രവർത്തകനെതിരായ ഭീഷണിയിൽ നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ. ബി ജെ പി നേതൃത്വം സുരേഷ് ഗോപിയെ തിരുത്തണമെന്നും കേരള പത്ര പ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്.

വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചതിനാണ് ഭീഷണി. മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തുകയും ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞായിരുന്നു ഭീഷണി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )