62 പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായത് 20 പേര്‍; പീഡിപ്പിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥി അടക്കമുളളവര്‍

62 പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായത് 20 പേര്‍; പീഡിപ്പിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥി അടക്കമുളളവര്‍

പത്തനംതിട്ട: പത്തനംതിട്ട പീഡന കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയിലായി. രാത്രി വൈകി പമ്പയില്‍ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ ഇന്നും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. മൂന്നു പേരെ കൂടി പിടികൂടിയതോടെ പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ എഫ്‌ഐആറുകളുടെ എണ്ണം എട്ടായി. അഞ്ചു വര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി.

അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു.കേരളം ഞെട്ടിയ പീഡന കേസിലാണ് കൂടുതല്‍ എഫ്‌ഐആറുകളും അറസ്റ്റുകളും ഉണ്ടാകുന്നത്. പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിടിയിലായവരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവരും അറസ്റ്റില്‍ ആയവരിലുണ്ട്. 13 വയസ് മുതല്‍ ലൈംഗിക പീഡനത്തിനിരയായ എന്നായിരുന്നു പെണ്‍കുട്ടി സി ഡബ്ല്യുസിക്ക് നല്‍കിയ മൊഴി. ഇതില്‍ വിശദമായ അന്വേഷനം നടത്തിയ പൊലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.

ഇന്നലെ അറസ്റ്റിലായവരില്‍ സുബിന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടര്‍ന്ന് ഇയാല്‍ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചു എന്ന് പൊലീസ് പറയുന്നു.
പണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു തുടര്‍പീഡനം. ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അതിനാല്‍ പോക്‌സാ വകുപ്പ് കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢന നിരോധന നിയമം കൂടി ചേര്‍ത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എത്തിച്ചാണ് പ്രതികളില്‍ പലരും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

കായികതാരമായ പെണ്‍കുട്ടിയെ പരിശീലകര്‍ പോലും ചൂഷണത്തിനിരയാക്കിയന്നും പൊലീസ് പറയുന്നുണ്ട്.. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത പെണ്‍കുട്ടി അച്ഛന്റെ മൊബൈല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണില്‍ നിന്നും ഡയറി കുറുപ്പുകളില്‍ നിന്നും ആണ് പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. ശാസ്ത്രീയമായ തെളിവ് ശേഖരണത്തിനു ശേഷം നാളെയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. കൂട്ട ബലാത്സംഗ കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി. സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )