പൂട്ടികിടന്ന വീട്ടില്‍ രാത്രി ശബ്ദം, വീട് വളഞ്ഞ് പൊലീസ്; ഒരു യുവതിയും 2 യുവാക്കളും കഞ്ചാവുമായി പിടിയില്‍

പൂട്ടികിടന്ന വീട്ടില്‍ രാത്രി ശബ്ദം, വീട് വളഞ്ഞ് പൊലീസ്; ഒരു യുവതിയും 2 യുവാക്കളും കഞ്ചാവുമായി പിടിയില്‍

വയനാട്: കല്‍പ്പറ്റയില്‍ പൂട്ടികിടന്ന വീട്ടില്‍ നിന്ന് കഞ്ചാവ് വില്‍പ്പന സംഘം പിടിയില്‍. പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോഴാണ് കഞ്ചാവ് വില്‍പ്പന സംഘത്തെ കണ്ടെത്തിയത്. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടിക്കിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ് 2.115 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയടക്കം മൂന്ന് പേര്‍ പിടിയിലായി. മലപ്പുറം മാറഞ്ചേരി, ചേലത്തൂര്‍ വീട്ടില്‍ സി. അക്ഷയ്(21), കണ്ണൂര്‍, ചാവശ്ശേരി, അര്‍ഷീന മന്‍സില്‍ കെ.കെ. അഫ്സല്‍(27), പത്തനംതിട്ട മണ്ണടി കൊച്ചുകുന്നത്തുവിള വീട്ടില്‍ അക്ഷര(26) എന്നിവരെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ചാം തീയ്യതി രാത്രിയാണ് സംഭവം. വാതില്‍ മുട്ടിയപ്പോള്‍ അഫ്സല്‍ ആണ് വാതില്‍ തുറന്നത്. പുറത്ത് പൊലീസിനെയും നാട്ടുകാരേയും കണ്ടതോടെ അക്ഷയും അക്ഷരയും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് സംഘം ഇവരെ വളഞ്ഞ് പിടകൂടി. തുര്‍ന്ന് നടത്തിയ പരിശോധനയി ഇവരുടെ കൈവശമുണ്ടായ ബാഗില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പൊഴുതനയിലുള്ള ഒരാള്‍ ചില്ലറ വില്‍പനക്കായി ഏല്‍പ്പിച്ചതാണെന്നും പാക്ക് ചെയ്യാന്‍ വേണ്ടി വീട്ടിലെത്തിയതാണെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )