വയനാടിന് 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും : ഇന്‍കാസ് യുഎഇ

വയനാടിന് 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും : ഇന്‍കാസ് യുഎഇ

കല്പറ്റ: കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട്ടില്‍ ഉണ്ടായിട്ടുള്ളത്. മുണ്ടക്കൈ, ചൂരല്‍ മല ഉരുള്‍പൊട്ടലില്‍ വീടുംനാടും നഷ്ടപ്പെട്ടവര്‍ക്കായി സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രവാസി സംഘടന ഇന്‍കാസ് യുഎഇ. പത്തു വീടുകളും ആദ്യ ഗഡു ധനസഹായവുമായി അഞ്ചു ലക്ഷം രൂപയും നല്‍കാനാണ് തീരുമാനിച്ചത്.

അതേസമയം, വയനാട്ടിലെ ദുരന്ത ബാാധിതര്‍ക്ക് ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍. ഒരു കോടി രൂപയുടെ അവശ്യ മരുന്നുകളും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും വയനാട്ടിലെത്തിക്കും. അടിയന്തര ആവശ്യമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് എത്തിക്കുക. പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ട പട്ടികയിലുള്ള മരുന്നുകളാണ് എത്തിക്കുക.

ദുരന്തബാധിതര്‍ക്ക് വിവിധ മേഖലകളില്‍ നിന്ന് സഹായം ലഭിച്ചു വരുകയായണ്. വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്നാണ് എഐവൈഎഫ് അറിയിച്ചത്. വയനാടിനെ വീണ്ടെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് നേതാക്കള്‍ അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )