
ഹൈദരാബാദില്‍ ജര്‍മന്‍ യുവതി ബലാത്സംഗത്തിനിരയായ സംഭവം; ക്യാബ് ഡ്രൈവര്‍ പിടിയില്‍
ഹൈദരാബാദ്: ഹൈദരാബാദില്‍ 25-കാരിയായ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് ടാക്‌സി കാറില്‍ പോയ ജര്‍മന്‍ യുവതിയെ ക്യാബ് ഡ്രൈവര്‍ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഹൈദരാബാദ് പൊലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ മാസം നാലിനായിരുന്നു ജര്‍മന്‍ യുവതിയും സുഹൃത്തും ഹൈദരാബാദില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇറ്റലിയില്‍ സഹപാഠി ആയിരുന്ന സുഹൃത്തിന്റെ ഹൈദരാബാദിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു തിങ്കളാഴ്ച രാവിലെ ആയിരുന്നു ഇവര്‍ മീര്‍പേട്ടില്‍ നിന്ന് ടാക്‌സി പിടിച്ചത്. പ്രധാനപ്പെട്ട ഇടങ്ങളെല്ലാം കറങ്ങി വിമാനത്താവളത്തില്‍ വിടാമെന്ന ഉറപ്പിലായിരുന്നു ഷെയര്‍ ടാക്‌സി സേവനം പ്രയോജനപ്പെടുത്തിയത്. ടാക്‌സിയിലെ മറ്റു യാത്രക്കാര്‍ ഇറങ്ങിയതോടെ മമിടിപള്ളിയിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഡ്രൈവര്‍ വാഹനം കൊണ്ട് പോകുകയായിരുന്നു. ഇവിടെ വെച്ച് യുവതിയെ ഡ്രൈവര്‍ ഉപദ്രവിച്ചു. തടയാന്‍ വന്ന സുഹൃത്തിനെ ഡ്രൈവര്‍ ബലം പ്രയോഗിച്ചു പുറത്തിറക്കിയ ശേഷം ലൈംഗിക അതിക്രമം തുടരുകയായിരുന്നുവെന്നാണ് പരാതി.
സുഹൃത്ത് ബഹളം വെച്ചതോടെ യുവതിയെ ഇറക്കി ഡ്രൈവര്‍ സ്ഥലം വിട്ടു. തുടര്‍ന്ന് പ്രദേശ വാസികളുടെ സഹായത്തോടെ പഹാഡി ശരീഫ് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കി. പ്രത്യേക സംഘം രൂപീകരിച്ച് ഹൈദ്രബാദ് പോലീസ് നടത്തിയ തിരച്ചിലില്‍ ചൊവ്വാഴ്ച വൈകിട്ടോടെ ടാക്‌സി ഡ്രൈവര്‍ പിടിയിലായി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിദേശ വനിതയെ പൊലീസ് വൈദ്യ പരിശോധനക്ക് വിധേയയാക്കി. യുവതിയുമായി സഞ്ചരിച്ച വഴിയിലെ മുഴുവന്‍ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ശേഖരിച്ചാണ് പൊലീസ് പ്രതിയെ കുടുക്കിയത്.