സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ദീപിക

മന്ത്രി സജി ചെറിയാന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ദീപിക ദിനപത്രം.ബിഷപ്പുമാർക്കെതിരായി മന്ത്രിനടത്തിയ പരാമർശത്തിനുപിന്നാലെ ദീപിക പത്രത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് വിമർശനം നടത്തിയത് ,പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ മേലധ്യക്ഷന്മാർ പങ്കെടുത്തതിനെ മന്ത്രി സജി ചെറിയാൻ വിമർശിച്ചിരുന്നു. ബി.ജെ.പി. വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്റെ പരാമർശം. ഇതിനെതിരേയാണ് ഇപ്പോൾ ദീപികയും രംഗത്തെത്തിയിരിക്കുന്നത്.സഭാമേലധ്യക്ഷന്മാരെ വിമർശിക്കാൻ മന്ത്രിമാർ എന്തും വിളിച്ചു പറയുന്നുവെന്നും ക്രൈസ്തവസഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാൻ എന്തും വിളിച്ചുപറയാൻ മന്ത്രിമാർ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയും ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്നുമാണ് ദീപികപറയുന്നത് .


അതേസമയം ക്രൈസ്തവർ എന്തുരാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കണമെന്നതിന് ഇവരെപ്പോലെയുള്ളവരുടെ ഉപദേശം ആവശ്യമില്ലെന്നും . തങ്ങൾ ചെയ്യുന്നത് ശരിയും മറ്റുള്ളവർ ചെയ്യുമ്പോൾ തെറ്റും എന്ന വിരോധാഭാസത്തെ രാഷ്ട്രീയ പ്രത്യശാസ്ത്രമായി കൊണ്ടുനടക്കുന്നവരിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ലെന്നും . മന്ത്രിയുടെ ലജ്ജാകരമായ പ്രതികരണം അതുകൂടുതൽ വ്യക്തമാക്കുന്നുവെന്നും- മുഖപ്രസംഗത്തിൽ പറയുന്നു .കൂടാതെ സജി ചെറിയാൻ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോടു പറയട്ടെ, കൊടിയ പീഡനങ്ങളും അവഹേളനങ്ങും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്തവരെന്നും . അതിൽ കമ്മ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും . ഇപ്പോൾ ക്രൈസ്തവർക്കുനേരെ നടത്തുന്ന ആക്ഷേപങ്ങൾ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )