സംസ്ഥാനത്ത് ഗുണ്ടാആക്രമണത്തിൽ പ്രതിക്ഷേധിച്ച്പെട്രോൾ പമ്പുകൾ നാളെ രാത്രി മുതൽ മറ്റെന്നാൾ രാവിലെ വരെ അടച്ചിടും

സംസ്ഥാനത്ത് നാളെ രാത്രി എട്ട് മുതൽ മറ്റെന്നാൾ പുലർച്ചെ ആറു വരെ പെട്രോൾ പമ്പുകൾ അടച്ചിടും സംസ്ഥാനത്തെ വിവിധജില്ലകളിലായി പട്രോൾ പമ്പുകൾക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ചാണ്‌ പണിമുടക്കുന്നതെന്നും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച് പത്ത് മുതൽ രാത്രി പത്ത് മണി വരെയെ പമ്പുകൾ പ്രവർത്തിക്കുകയുള്ളുവെന്നും അസോസിയേഷൻ വ്യക്തമാക്കി.

അതേസമയം ഗുണ്ടാആക്രമണം തടയാൻ ആശുപത്രി സംരക്ഷണനിയമം പോലെ നിയമം കൊണ്ടുവരുമെന്ന ആവശ്യം മുൻനിർത്തി ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് പ്രതിഷേധിക്കുന്നത് എന്നാൽ പുതുവത്സര തലേന്ന് രാത്രി മുതൽ പുതുവത്സര ദിനത്തിൽ പുലർച്ചെ വരെ പെട്രോൾ പമ്പുകൾ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കർശന നടപടി വേണമെന്നാണ് വ്യാപാരികളും മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )