സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം.സൗജന്യ വാഗ്ദാനങ്ങള്‍ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ നടത്തവൂ

സൗജന്യ വാഗ്ദാന പ്രഖ്യാപനങ്ങള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ നടത്താവൂയെന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുനൽകി കേന്ദ്രം.

സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്നും അതോടൊപ്പം ശ്രീലങ്കയിലേതടക്കം സാഹചര്യം ചൂണ്ടികാട്ടിയായിരുന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും സംസ്ഥാനങ്ങളോടാവശ്യപ്പെടുകയുമുണ്ടായി .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )