ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണംജനുവരി 10-ാം തീയതി മുതൽ ദർശനത്തിനായി സ്പോട്ട് ബുക്കിങ്ങില്ല

മകരവിളക്കിന്റെ ഭാഗമായി ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. ഭക്തജനത്തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനുവരി 10-ാം തീയതി മുതൽ അയ്യപ്പഭക്തർക്ക് ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് ബുക്കിംഗ് ഒഴിവാക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൊലീസിൻ്റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് ദേവസ്വം ബോർഡ് തീരുമാനം.എന്നാൽ 14-ാം തീയതി വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 50000 വും . മകരവിളക്ക് ദിനമായ ജനുവരി 15 ന് 40000 പേർക്കുമായിരിക്കും ഉണ്ടായിരിക്കൂ .കൂടാതെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് മാത്രമേ ശബരിമല ദർശനത്തിനായി എത്തിച്ചേരാൻ സാധിക്കുകയുള്ളു . കൂടാതെ 14, 15 എന്നീ തിയതികളിൽ ശബരിമലയിൽ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാൽ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളിൽ ശബരിമല ദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അഭ്യർത്ഥിച്ചു. 16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും . ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

മാത്രമല്ല ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് വെർച്വൽ ക്യൂബുക്കിംഗ് ടിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വം ബോർഡ് കൂട്ടിച്ചേർത്തു .അതേസമയം സാധാരണയായി ശബരിമലയിൽ മകരവിളക്കിന് മൂന്നു ദിവസം മുൻപുതന്നെ സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പ ഭക്തർ മകരവിളക്കും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനത്തുതന്നെ വിവിധ ഇടങ്ങളിൽ ക്യാമ്പ് ചെയ്യുകയാണ്പതിവ് . എന്നാൽ ഈ ഒരു സാഹചര്യത്തിൽ വീണ്ടും കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി സന്നിധാനത്ത് എത്തിയാൽ അത് അയ്യപ്പ ഭക്തരുടെ സുരക്ഷയെയും ദർശന സൗകര്യത്തെയും കാര്യമായി തന്നെ ബാധിക്കും. ഈ സാഹര്യം കണക്കിലെടുത്താണ് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷ ഒരുക്കുന്നതിനായി 10-ാം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് പൂർണ്ണമായും ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചതെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )