ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക് ;രാഹുൽ ​ വൈകിട്ടോടെ നാഗാലാൻഡ് അതിർത്തിയിൽ എത്തും

ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക് ;രാഹുൽ ​ വൈകിട്ടോടെ നാഗാലാൻഡ് അതിർത്തിയിൽ എത്തും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്, ഇന്നും മണിപ്പൂരിൽ യാത്ര ചെയ്യ്ത ശേഷം രാഹുൽ വൈകിട്ടോടെ നാഗാലാൻഡ് അതിർത്തിയിൽ എത്തും.

കൂടാതെ കലാപം നടന്ന കാങ്പോക്പി, സേനാപതി തുടങ്ങിയ പ്രദേശങ്ങളിലും രാഹുൽ ഗാന്ധി സംസാരിക്കും. അതേസമയം മണിപ്പൂരിലെ കലാപത്തിൽ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുൽ ഇന്നലെ ബസ്സിൽ സഞ്ചരിച്ചത്. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. നാഗാലാൻഡിൽ രണ്ട് ദിവസമായിരിക്കും രാഹുൽ പര്യടനം നടത്തുക.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )