പനിക്കൂർക്ക ഇല ഇങ്ങനെ ഉപയോഗിക്കൂ കഫശല്യം ഇനി ഉണ്ടാവില്ല

പനിക്കൂർക്ക ഇല ഇങ്ങനെ ഉപയോഗിക്കൂ കഫശല്യം ഇനി ഉണ്ടാവില്ല

നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും ഒക്കെ കാണപ്പെടുന്ന ഔഷധഗുണങ്ങളുള്ള സസ്യമാണ് പനിക്കൂർക്ക. കർപ്പൂരവള്ളി നവര, കഞ്ഞിക്കൂർക്ക, എന്നുതുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ ഔഷധസസ്യം കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന കഫകെട്ടുമൂലമുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ്. നവജാതശിശുക്കളിൽ നീരിളക്കം തടയുന്നതിന് പനിക്കൂർക്കയില വാട്ടി നെറുകയിൽവെക്കുന്നത് വളരെ ഫലപ്രദമാണ്.

പനികൂർക്കയുടെ ഇലകൾ വാട്ടിയശേഷം പിഴിഞ്ഞെടുത്ത നീരിൽ ചെറുതേൻ ചേർത്ത് കഴിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന കഫശല്യവും ചുമയും ഇല്ലാതാക്കാൻ സഹായിക്കുന്നു . കൂടാതെ പനിക്കൂർക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആവിപിടിക്കുന്നതും ജലദോഷം, തൊണ്ടവേദന, കഫക്കെട്ട്, പനി തുടങ്ങിയവ ശമിപ്പിക്കും .പനിക്കൂർക്കയുടെ ഇലയിട്ട് കാച്ചിയ എണ്ണതലയിൽ വെച്ച് കുളിച്ചാൽ നീർവീഴ്ചയും ജലദോഷവും ഇല്ലാതാകും. 100 മില്ലി വെളിച്ചെണ്ണയിൽ 10-15 ഇലകൾ അരച്ചെടുത്തത് ചേർക്കുക. ചൂടായിത്തുടങ്ങുമ്പോൾ ഇലയിലെ ജലാംശം പൊട്ടിത്തെറിക്കുന്നതായിക്കാണാം. തുടർന്ന് രണ്ട്-മൂന്ന് മിനിറ്റ് ചൂടാക്കി ഇലകൾക്ക് തവിട്ടുനിറമാകുമ്പോൾ തീയണയ്ക്കാം. എണ്ണ തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കാം.പനിക്കൂർക്ക ഇലയുടെ ഗന്ധം മുറികളിലെ പല്ലി പാറ്റയുൾപ്പെടെയുള്ള പ്രാണികളുടെ ശല്യമകറ്റാൻ സഹായകരമാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )