നടന്‍ വിജയകാന്ത് അന്തരിച്ചു

നടന്‍ വിജയകാന്ത് അന്തരിച്ചു

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കൂടാതെ ഇന്ന് വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആശുപത്രി അധികൃതരാണ് വിയോഗ വിവരം അറിയിച്ചത്.വിജയകാന്ത് എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി തമിഴില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ സ്ഥാപകനേതാവായ അദ്ദേഹം രണ്ടുതവണ തമിഴ്‌നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത. മക്കള്‍ ഷണ്‍മുഖ പാണ്ഡ്യന്‍, വിജയപ്രഭാകരന്‍.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )