
കോഴിക്കോട് കനോലി കനാലിൽ സ്കൂട്ടര്‍ വീണ് യാത്രികൻ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു .
കോഴിക്കോട് സ്കൂട്ടര്‍ യാത്രികന് കനാലില്‍ വീണ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു . തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടയായിരുന്നു അപകടം നടന്നത് . മത്സ്യത്തൊഴിലാളിയായ രജനീഷ് ഓടിച്ചിരുന്ന സ്കൂട്ടര്‍ എടക്കാട് ടി ജംഗ്ഷനില്‍ വെച്ച് സംരക്ഷണ ഭിത്തിയിലിടിച്ച് കനാലിലേക്ക് മറിയുകയായിരുന്നു . അപകടത്തെ തുടർന്ന് ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.സ്കൂട്ടര്‍ യാത്രികനെ പോലീസ് പിന്തുടരുന്നത് കണ്ടെന്ന ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കേസുമായി ബന്ധപെട്ട അന്വേഷണം നടക്കുന്നത് .

അതേസമയം രജനീഷിന്റെ സ്കൂട്ടറിനെ ഒരു പോലീസ് ജീപ്പ് പിന്തുടര്ന്നതായി ജില്ലാ കോടതിയിലെ അഭിഭാഷകനായ മുഹമ്മദ് അഫ്റിന്‍ നുഹ്മാന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സ്കൂട്ടറിനെ പിന്തുടര്ന്നതെന്നാണ് റിപ്പോർട്ട് എന്നാൽ നിലവില്‍ അപകട മരണത്തിനാണ് എലത്തൂര്‍ പോലീസ് കെസെടുത്തിട്ടുളളത്. കൂടാതെ സ്പെഷ്യല്‍ ബ്രാഞ്ചും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. എന്നാൽ പുതിയങ്ങാടിക്ക് സമീപത്തുവെച്ച് രജനീഷിന്റെ സ്കൂട്ടര്‍ നേരത്തെ മറിഞ്ഞിരുന്നതായും നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിച്ചാണ് വെളളയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുളള പട്രോളിംഗ് സംഘം എത്തിയതെന്നും പോലീസ് പറഞ്ഞു.ഈ സ്കൂട്ടര്‍ കണ്ടെത്തുന്നതിനായി പോകുന്നതിനിടയിലാണ് അപകടമുണ്ടായതെന്നും . പോലീസ് ജീപ്പിലുണ്ടായിരുന്ന എസ്ഐ തന്നെയാണ് സ്കൂട്ടര്‍ കനാലില്‍ പോയ കാര്യം കണ്ട്രോള് റൂമില്‍ വിളിച്ച് അറിയിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി .