കെ-സ്മാര്‍ട്ട് പുറത്തിറക്കി സംസ്ഥാന സർക്കാർ സർക്കാരിന്റെ പുതുവത്സര സമ്മാനമെന്ന് മന്ത്രി എം ബി രാജേഷ്

രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങൾ ഓൺലൈനിൽ ലഭിക്കുന്ന കെ-സ്മാര്‍ട്ട് പുറത്തിറക്കി സംസ്ഥാന സർക്കാർ.കേരള സർക്കാരിന്റെ പുതുവത്സര സമ്മാനമാണ് കെ-സ്മാര്‍ട്ട് എന്ന് മന്ത്രി എബി രാജേഷ് പറഞ്ഞു. ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും നൽകുന്ന ഒരു സംയോജിത ആപ്പാണ് കെ-സ്മാര്‍ട്ട്. ഇതിന്റെ സേവനം ജനുവരി ഒന്ന് മുതൽ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനമാരംഭിക്കും.ജനന-മരണ രജിസ്ട്രേഷന്‍ മുതൽ കെട്ടിട നികുതി അടക്കുമുള്ള വിവിധ സേവനങ്ങളാണ് ആപ്പ് പ്രധാനം ചെയ്യുന്നത്. കൂടാതെ പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും അവ പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം കെ-സ്മാർട്ടിൽ ഒരുക്കിയിട്ടുണ്ട്.

“തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന ജനന – മരണ രജിസ്‌ട്രേഷൻ, നിർമ്മാണ പെർമിറ്റ് തുടങ്ങിയ സേവനങ്ങൾ ഇനി ഓൺലൈനായി ലഭ്യമാകും. അതിനുള്ള സുഗമവും സുതാര്യവുമായ മാർഗ്ഗമാണ് കെ-സ്മാർട്ട്. ഇപ്പോൾ വിവിധ പോർട്ടലുകൾ വഴിയും ആപ്പുകൾ വഴിയും ലഭിക്കുന്ന സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്,” കെ-സ്മാർട്ട് ഉദ്ഘാടനം ചെയ്തു സംസാരച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭിക്കുന്ന സേവനങ്ങളുടെ കാര്യത്തിൽ വലിയ തോതിലുള്ള പ്രശ്‌നങ്ങൾ നേരിടുന്നത് നമ്മുടെ പ്രവാസി സഹോദരങ്ങളാണ്. 40 ലക്ഷത്തോളം മലയാളികളാണ് ഇന്ന് വിദേശത്ത് ജോലി ചെയ്യുന്നത്. ഏതെങ്കിലും സേവനം ലഭ്യമാക്കണമെങ്കിൽ നാട്ടിലേക്ക് വന്നു പ്രശ്നങ്ങൾ നേരിട്ടവതരിപ്പിച്ച് പരിഹാരം കണ്ട് മടങ്ങിപ്പോകേണ്ട അവസ്ഥ മുമ്പ് ഉണ്ടായിരുന്നു. വിവരസാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച ഇക്കാലത്ത് അതിന് മാറ്റം വരേണ്ടതുണ്ട്. അതിനുതകുന്ന ഇടപെടൽ കൂടിയായി മാറും കെ-സ്മാർട്ട്, മുഖ്യ മന്ത്രി കൂട്ടിച്ചേർത്തു.”തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന ജനന – മരണ രജിസ്‌ട്രേഷൻ, നിർമ്മാണ പെർമിറ്റ് തുടങ്ങിയ സേവനങ്ങൾ ഇനി ഓൺലൈനായി ലഭ്യമാകും. അതിനുള്ള സുഗമവും സുതാര്യവുമായ മാർഗ്ഗമാണ് കെ-സ്മാർട്ട് എന്നും . ഇപ്പോൾ വിവിധ പോർട്ടലുകൾ വഴിയും ആപ്പുകൾ വഴിയും ലഭിക്കുന്ന സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണെന്നും” കെ-സ്മാർട്ട് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭിക്കുന്ന സേവനങ്ങളുടെ കാര്യത്തിൽ വലിയ തോതിലുള്ള പ്രശ്‌നങ്ങൾ നേരിടുന്നത് നമ്മുടെ പ്രവാസി സഹോദരങ്ങളാണെന്നും . 40 ലക്ഷത്തോളം മലയാളികളാണ് ഇന്ന് വിദേശത്ത് ജോലി ചെയ്യുന്നത്. ഏതെങ്കിലും സേവനം ലഭ്യമാക്കണമെങ്കിൽ നാട്ടിലേക്ക് വന്നു പ്രശ്നങ്ങൾ നേരിട്ടവതരിപ്പിച്ച് പരിഹാരം കണ്ട് മടങ്ങിപ്പോകേണ്ട അവസ്ഥ മുമ്പ് ഉണ്ടായിരുന്നുവെന്നും . അതേസമയം വിവരസാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച ഇക്കാലത്ത് അതിന് മാറ്റം വരേണ്ടതുണ്ടെന്നും അതിനുതകുന്ന ഇടപെടൽ കൂടിയായി മാറും കെ-സ്മാർട്ട്, എന്നും മുഖ്യ മന്ത്രി വ്യക്തമാക്കി .അതേസമയം ഓഫീസിൽ കയറിയിറങ്ങാതെ
പൊതുജനങ്ങൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിച്ച്കൊണ്ട്തന്നെ എല്ലാ സേവനങ്ങളും ലഭ്യമാകും എന്നതാണ് ഈ പദ്ധതിയുടെ​ ഏറ്റവും വലിയ പ്രതേകത . ആദ്യം നഗരങ്ങളിലായിരിക്കും കെ-സ്മാര്‍ട്ട്, നടപ്പിലാക്കുക പിന്നീട് 2024 ഏപ്രില്‍ 01 മുതല്‍ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും ഇതുവഴി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനം നിലവില്‍ വരും.അതേസമയം കോഴിക്കോട് കോർപ്പറേഷൻ പുതുവർഷത്തിൽ കെ-സ്മാർട്ട് സാങ്കേതികവിദ്യ സ്വീകരിക്കുമെന്നും മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും വഴിയുള്ള സേവനങ്ങൾ ജനുവരി 3 മുതൽ നഗരവാസികൾക്ക് ലഭ്യമാകുമെന്നും അറിയിച്ചിരുന്നു.എന്നാൽ ഓൺലൈൻ സേവനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് സംശയങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി കോർപ്പറേഷൻ ഓഫീസിൽ 20 ദിവസത്തേക്ക് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുമെന്നും, ഇത് എങ്ങനെ ഉപയോഗിക്കണമ് എന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുമെന്നും അതികൃതർ അറിയിച്ചിരുന്നു
.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )