കറ്റാർവാഴ ജ്യൂസ് ​ഗുണങ്ങൾ ഏറെ വീട്ടിൽത്തന്നെ തയ്യാറാക്കാം

കറ്റാർവാഴ ജ്യൂസ് ​ഗുണങ്ങൾ ഏറെ വീട്ടിൽത്തന്നെ തയ്യാറാക്കാം

നമ്മുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമായ ഒന്നാണ് കറ്റാർവാഴ. ചർമ്മത്തിനും മുടിക്കും അമിതവണ്ണം കുറയ്ക്കുന്നതിനുമെല്ലാം കറ്റാർ വാഴ വളരെ സഹായകരമാണ് .മരുന്നുകൾ, സൗന്ദര്യസംരക്ഷണം, ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയിലും കറ്റാർവാഴ ഉപയോ​ഗിക്കുന്നുണ്ട് കറ്റാർവാഴ സത്ത് കഴിക്കുന്നതും ജെൽ മുഖത്ത് പുരട്ടുന്നതും ഏറെ ​ഗുണകരമാണ്. സംസ്ക്കരിച്ച കറ്റാർ വാഴ ജ്യൂസ് 100 ശതമാനം പ്രകൃതിദത്തമാണ്.കറ്റാർവാഴയിൽ ആന്റി ഓക്സിഡന്റുകളും അവശ്യ വിറ്റാമിനുകളും എ, ബി1, ബി 2, ബി3, ബി 6, ബി 12, ഇ ധാതുക്കൾ മം​ഗ്നീഷ്യം, ഇരുമ്പ്, കാത്സ്യം, സിങ്ക് , കോളിൻ, സെലിനിയം, പൊട്ടാസ്യം .അമിനോ ആസിഡുകൾ തുടങ്ങിവ കൊണ്ട് സമ്പന്നമാണ്.

ദിവസേന കുറച്ച് കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും രോ​ഗങ്ങളെ ചെറുക്കാൻ ശരീരത്തിന് മതിയായ ശക്തി നൽകുകയും ചെയ്യുന്നു .വീട്ടിൽ തന്നെ ഫ്രഷായി കറ്റാർ വാഴ ജ്യൂസ് തയ്യാറാക്കുന്നതാണ് നല്ലത്. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം.കറ്റാർവാഴയുടെ ഒരു ഇല തണ്ടിൽ നിന്നും എടുക്കുക. ശേഷം നന്നായി കഴുകി മൂർച്ചയുള്ള കത്തി ഉപയോ​ഗിച്ച് ഇല ചെറിയ സമചതുരങ്ങളായി മുറിക്കുക. നല്ല ഫ്രഷ് കറ്റാർവാഴ ഇല തന്നെയെടുക്കണം. കറ്റാർവാഴയുടെ പുറം പാളി നീക്കം ചെയ്യണം. ഇത് ഇലയുടെ ലാറ്റക്സ് മുറിച്ച് മാറ്റാൻ സഹായിക്കും. ഒരു സ്പൂൺ ഉപയോ​ഗിച്ച് ജെൽ പുറത്തെടുക്കുക. നിങ്ങൾക്ക് കത്തി ഉപയോ​ഗിച്ചും ജെൽ എടുക്കാം. ജെൽ ലാറ്റക്സ് ഇല്ലാത്തതാണെന്ന് ഉറപ്പാക്കണം.ഇനി ഈ ജെല്ല് മിക്സിയിൽ അടിച്ചെടുക്കണം. സ്വാഭാവിക കറ്റാർവാഴ ജ്യൂസ് ഉണ്ടാക്കാൻ വെള്ളം ചേർക്കുക. നിങ്ങൾക്ക് തേൻ, നാരങ്ങനീര്, ഇഞ്ചി തുടങ്ങിയ ചേരുവകൾ കൂടി ഇതിനൊപ്പം ചേർക്കാം ഈ ചേരുവകൾ ചേർക്കുന്നത് കൂടുതൽ രുചികരമാക്കുക്കയും തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഈ മിശ്രിതം ദിവസവും കുടിക്കാവുന്നതാണ്. ഇത് കേടാവാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )