കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളെ അലട്ടുന്നുവോഇല്ലാതാക്കാം ഈ വിദ്യ ഉപയോഗിച്ച്
കണ്ണിന് ചുറ്റുംകാണപെടുന്ന കറുപ്പ് ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് , പലകാരണങ്ങള്‍ കൊണ്ട് കണ്ണിനടിയില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ- ടിവി- മൊബൈല്‍ ഫോണ്തുടങ്ങിയവയുടെ അമിതോപയോഗം ജോലി ഭാരം, നിര്‍ജ്ജലീകരണം, വിളര്‍ച്ച എന്നിവമൂലം ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റും കറുത്ത വളയങ്ങൾ പ്രത്യക്ഷപ്പെടാം എന്നാൽ ഈ പ്രശ്നം മാറ്റിയെടുക്കാൻ പലവഴികളും നോക്കി എന്നിട്ടും റിസൾട്ട് കിട്ടാത്തവർ ഇതൊന്നു പരീക്ഷിച്ചുനോക്കൂ .ബീറ്റ്റൂട്ട് ഉപയോഗിച്ച് കൊണ്ട് നമ്മൾക്ക് ഇതിനു പരിഹാരം കാണാം ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാലൈന്‍ എന്ന ആന്റി ഓക്സിഡന്റ് കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഇതിനായി ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ സഹായിക്കും.കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി. ഇതിനായി തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയാം.വെള്ളരിക്കയും കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനായി വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്തടങ്ങളില് വയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്തടങ്ങളില് വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും പാടുകള്‍ മാറാന്‍ സഹായിക്കും.