എത്ര തന്ത്രം പയറ്റിയാലും ബിജെപ്പിയുടെ കെണിയിൽ വീഴില്ലായെന്ന് കെ.സി.വേണുഗോപാൽ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്ന് എഐസിസി
ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.ഇതൊക്കെ ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങളാണെന്നും .ഒരു ക്ഷേത്രനിർമാണത്തെ
രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . മാത്രമല്ല ബിജെപിയുടെ ഒരു കെണിയിലും വീഴാൻ പോകുന്നില്ലെന്നും . ഞങ്ങളെ
പെടുത്താൻ ബിജെപിക്ക് എങ്ങനെയാ കഴിയുന്നതെന്നും കോൺഗ്രസിന് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ടെന്നും .കെ.സി.
വേണുഗോപാൽ കൂട്ടിച്ചേർത്തു .അതേസമയം പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച വിഷയത്തിൽ എഐസിസി യാണ്തീരുമാനം
പറയേണ്ടതെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു .എന്നാൽ ഇത് സംബന്ധിച്ച ചോദ്യത്തിന്
കെപിസിസി പ്രസിഡണ്ട് പറഞ്ഞകാര്യങ്ങൾ എന്താണെന്നുള്ളത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു
കെ.സി.വേണുഗോപാൽ പറഞ്ഞ മറുപടി. അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളത്തിലെ
കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനമെന്നും .എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ ഇക്കാര്യം
അറിയിച്ചിട്ടുണ്ടെന്നും കെ.മുരളീധരൻ എംപിയും വ്യക്തമാക്കിയിരുന്നു .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )