ഈ ഭക്ഷണങ്ങൾ കഴിക്കൂ ;വരണ്ട ചർമ്മത്തോട്   വിടപറയൂ

ഈ ഭക്ഷണങ്ങൾ കഴിക്കൂ ;വരണ്ട ചർമ്മത്തോട് വിടപറയൂ

മഞ്ഞുകാലത്ത് ചർമ്മം വരണ്ടതാകാന്‍ സാധ്യത ഏറെയാണ്. തണുപ്പ്കാലത്ത് വെള്ളം കുടിക്കുന്നതും കുറഞ്ഞാൽ ചർമ്മം വരണ്ടതാവുന്നു . ഇത്തരത്തിൽ ചർമ്മത്തിലുള്ളണ്ടാകുന്ന വരൾച്ച മൂലം നിങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കു .അവക്കാഡോ കഴിക്കുന്നത് മൂലം ചർമ്മത്തിലുണ്ടാകുന്ന വരൾച്ച ഇല്ലാതാക്കാൻ സാധിക്കും ഇതിൽ ഒമേഗ 9 ഫാറ്റി ആസിഡ് പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അവക്കാഡോയിലുണ്ട്. ഇവ ചര്‍മ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താനും ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 9 ഫാറ്റി ആസിഡ് സഹായിക്കും.വെളിച്ചെണ്ണയും വരണ്ടചർമ്മത്തിനു സഹായിക്കുന്ന ഒന്നാണ്. വെളിച്ചെണ്ണയിലും ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്.

ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറ് കൂടിയാണ്. ഒലീവ് ഓയിലാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയതാണ് ഒലീവ് ഓയില്‍. അതിനാല്‍ ഇവ പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും ഡ്രൈ സ്കിന്‍ മാറാനും ചര്‍മ്മാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.വാള്‍നട്സ് കഴിക്കുന്നതിലൂടെ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് .ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും ചര്‍മ്മം ഈർപ്പമുള്ളതാക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഓട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റാ ഗ്ലൂക്കന്‍സും മറ്റും അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ വരള്‍ച്ച മാറാന്‍ സഹായിക്കും. ബീറ്റാ കരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ വരള്‍ച്ചയെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് എന്നിവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിനും ഗുണം ചെയ്യും. ഇലക്കറി വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികളും ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റാന്‍ സഹായിക്കും.ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ അടങ്ങിയ ചിയ വിത്തുകൾ ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും ആരോഗ്യകരമായ തിളക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. വെള്ളരിക്കയില്‍ 96% വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വെള്ളരിക്ക കഴിക്കുന്നതും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )