ആവേശവും ആകാംഷയും നിറച്ച് വാലിബൻ ഇനി പത്ത് ദിവത്തെ കാത്തിരിപ്പ്

ആവേശവും ആകാംഷയും നിറച്ച് വാലിബൻ ഇനി പത്ത് ദിവത്തെ കാത്തിരിപ്പ്

പ്രേക്ഷക ഹൃദയത്തിൽ ആവേശവും ആകാംഷയും നിറച്ച ചിത്രമാണ് മലയാളത്തിന്റെ യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം വാലിബൻ . പിടിതരാത്ത രീതിയിലുള്ള ഈ ചിത്രത്തിന്റെ അപ്ഡേറ്റുകൾ ആളുകൾക്കിടയിൽ കൂടുതൽ ആവേശം ഉണ്ടാക്കുന്നുണ്ട് .അതേസമയം ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തുന്നത്. ഇനി പത്ത് ദിവത്തെ കാത്തിരിപ്പ് വാലിബൻ എത്താൻ. പലയിടത്തും വാലിബൻ ആഘോഷ പരിപാടികൾ ആരംഭിച്ചു കഴി‍ഞ്ഞു. വിവിധ ഭാ​ഗങ്ങളിലായി നൂറോളം ഫാൻസ് ഷോകളും ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 25ന് രാവിലെ ആറര മുതൽ ഷോ ആരംഭിക്കുമെന്നാണ് വിവരം.

ഓവർസീസിൽ മികച്ച സ്ക്രീൻ കൗണ്ടുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 175ൽ പരം സ്‌ക്രീനുകൾ ചിത്രം എത്തും കേരളത്തിലും മികച്ച സ്ക്രീൻ കൗണ്ട് തന്നെ വാലിബന് ലഭിക്കും. കാരണം വലിയ സിനിമകളുടെ റിലീസ് ഒന്നും തന്നെ നിലവിൽ വന്നിട്ടില്ല. അതുകൊണ്ട് സ്ക്രീൻ കൗണ്ടും പ്രേക്ഷകരുടെ എണ്ണത്തിലും ആദ്യ കളക്ഷനിലും മിന്നും പ്രകടനം ചിത്രത്തിന് കാഴ്ചവയ്ക്കാൻ സാധിക്കും. നിലവിലെ ഹൈപ്പൊത്ത് എല്ലാവശവും ഒത്തുവരികയാണെങ്കിൽ ചിത്രം തിയറ്ററിൽ തരംഗം സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.മാത്രമല്ല മലൈക്കോട്ടൈ വാലിബൻ റെക്കോഡു തീർക്കുമെന്നാണ് ആരാധക പക്ഷം. പിഎസ് റഫീക്കും, ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് വാലിബന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ജീത്തു ജോസഫ് സംവിധാനം ചെയ്തനേര് ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ആയ ചിത്രം ഈ ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടംനേടി കഴിഞ്ഞു. മികച്ച പ്രതികരണങ്ങളുമായി നേര് പ്രദര്‍ശനം തുടരുകയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )