അരിക്കൊമ്പന്റെ പാത പിന്തുടർന്ന് പടയപ്പ.റേഷൻ കടയിലെത്തി അരി അകത്താക്കി

അരിക്കൊമ്പന്റെ പാത പിന്തുടർന്ന് പടയപ്പ. ഇടുക്കി മൂന്നാർ ജനവാസകേന്ദ്രങ്ങളിൽ വീണ്ടുമെത്തി. പുലർച്ചെ ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കടയിലെത്തിയ പടയപ്പ കട ഭാഗികമായി തകർത്തു കൂടാതെ കടയിൽ സൂക്ഷിച്ചിരുന്ന അരിയടക്കം അകത്താക്കിയാണ് ഒറ്റയാന്‍ തിരികെ മടങ്ങിയത്.അതേസമയം കഴിഞ്ഞ രണ്ടുദിവസമായി കാട്ടാന ജനവാസ മേഖലയിൽ തന്നെ ഉണ്ട് ഗ്യാപ് റോഡിലെത്തിയ പടയപ്പ ഇന്നലെ വാഹനങ്ങളും തടഞ്ഞിരുന്നു.കൂടാതെ കഴിഞ്ഞ മാസം ലാക്കാട് എസ്റ്റേറ്റിലിറങ്ങിയ ഒറ്റയാൻ പടയപ്പ ആപ്രദേശങ്ങളിൽ താമസിച്ചിരുന്ന തോട്ടം തൊഴിലാളികളുടെ പച്ചക്കറി കൃഷിയും നശിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ ബഹളം വെച്ചാണ് ജനവാസമേഖലയില്‍ നിന്നും പടയപ്പയെ ഓടിച്ചത് .എന്നാൽ ഇതിനുമുൻപ് മറയൂർമൂന്നാർ അന്തർസംസ്ഥാന പാതയിൽ വാഹനങ്ങൾ തടയുന്നത് പടയപ്പയുടെ പതിവ് പരിപാടിയായിരുന്നു

ഇടുക്കിയിലെ ജനജീവിതം ദുരിതത്തിലാക്കിയ അരിക്കൊമ്പനെ വളരെ കഷ്ടപ്പെട്ടാണ് പിടികൂടിയത് എന്നാൽ ഇപ്പോൾ അരികൊമ്പന്റെ അതെ പാതയാണ് പടയപ്പയും പിന്തുടരുന്നത് . അരികൊമ്പനെപോലെ അരിതന്നെയാണ് പടയപ്പയുടെയും പ്രധാന ലക്ഷ്യം. ജനവാസമേഖലകളിൽ എത്തി അവിടുത്തെ ജനങ്ങളുടെ വീടുകൾ തകർത്ത് അരി അകത്താക്കും .മറയൂര്‍ പാമ്പന്‍ മലയിലും തോട്ടം തൊഴിലാളികൾ താമസിക്കുന്ന വീടുകളുടെ വാതിലുകള്‍ തകർത്താണ് പടയപ്പ വീടിനുള്ളിലെ ചാക്കരി അകത്താക്കിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )