അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠദേവവിഗ്രഹ ത്തിനുള്ള വസ്ത്രങ്ങൾ തയ്യാറാക്കി ആഗ്ര നിവാസി

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി ദേവവിഗ്രഹത്തിൽ ചാർത്താനുള്ള പട്ടു വസ്ത്രങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ് ആഗ്രയിലെ ദയാൽബാഗ് പ്രദേശവാസിയായ ഏക്താ എന്ന സ്ത്രീ . ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ആയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം നടക്കുക.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ തീയതി പ്രഖ്യാപിച്ചതു മുതൽ രാം ലാലയ്‌ക്കായി പട്ടും കമ്പിളി വസ്ത്രങ്ങളും തയ്യാറാക്കാൻ തുടങ്ങിയതാണ് ഏക്ത ഉദ്ഘാടന സമയത്ത് താൻ തയ്യാറാക്കിയ വസ്ത്രങ്ങൾ ദേവതയ്ക്കായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത് . അതേസമയം ഇതുവരെ, ഒരു ഡസനോളം പട്ട്, കമ്പിളി വസ്ത്രങ്ങളാണ് ദേവന്റെ വിഗ്രഹത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ശ്രീരാമ പ്രതിമയുടെ വലുപ്പത്തെക്കുറിച്ച് ധാരണയില്ലാത്തതിനാൽ പലവലുപ്പത്തിലാണ് ഇവർ വസ്ത്രം നിർമ്മിച്ചിരിക്കുന്നത് . ഈ വസ്ത്രങ്ങൾ എല്ലാം ജനുവരി 22ന് ക്ഷേത്ര ട്രസ്റ്റിന് സമ്മാനിക്കാൻ ഉദ്ദേശിക്കുന്നതായും കൂടാതെ വിശുദ്ധ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം ഉത്തർപ്രദേശിലെ ക്ഷേത്രനഗരം സന്ദർശിക്കാൻ ഒരുങ്ങുകയാണെന്നും അവർ വ്യക്തമാക്കി .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )